New Update
/sathyam/media/media_files/gt3mtVnVpPR30U9cLYP8.jpg)
മലപ്പുറം വണ്ടൂർ നടുവത്ത് നിപ ബാധിച്ചു മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി. 26 പേരാണ് പട്ടികയിലുള്ളത്. തിരുവാലി പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ തുടർനടപടികളുണ്ടാവും.
Advertisment
ബെംഗളൂരുവിൽ പഠിക്കുന്ന യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ ഫലം പോസിറ്റീവാണ്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ നിപ സ്ഥിരീകരിക്കുകയുള്ളൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us