മലപ്പുറം: പത്രവിതരണത്തിന് പോകുന്നതിനിടെ ഏജന്റിന്റെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. മേൽമുറി വലിയാട്ടപ്പടി ഏജന്‍റ് മുഹമ്മദ് ഹനീഫയുടെ സ്കൂട്ടറിനാണ് തീപിടിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറിന് കൊളായി റോഡിൽ പോളി ടെക്നികിന് സമീപമാണ് സംഭവം. പത്രവിതരണം നടത്തുന്ന നൗഫലാണ് വണ്ടി ഓടിച്ചിരുന്നത്. ഓടുന്നതിനിടെ ശബ്ദവും പുക ഉയരുന്നത് കണ്ട് നൗഫൽ വണ്ടി നിർത്തി ഇറങ്ങുകയായിരുന്നു. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.