New Update
/sathyam/media/media_files/2024/11/09/4qhz5W9WKcWdhgPrpP6i.webp)
മലപ്പുറം: മലപ്പുറം ചങ്കുവെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ വേർപ്പെട്ട് അപകടം. ലോറിയിൽനിന്ന് ചാടിയിറങ്ങി ഡ്രൈവർ രക്ഷപ്പെട്ടു. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
Advertisment
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഓടുന്നതിനിടെ ക്യാബിൻ വേർപ്പെട്ടതോടെ ഡ്രൈവർ പുറത്തേക്ക് ചാടി. മുന്നോട്ട് നീങ്ങിയ ലോറി സമീപത്തെ മതിലിൽ ഇടിച്ചു. തുടർന്ന് പിന്നോട്ട് നീങ്ങുകയായിരുന്ന ലോറിയിലേക്ക് അപകടം കണ്ടുനിന്ന സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചാടിക്കയറി. ലോറി നിയന്ത്രിച്ചതോടെ കൂടുതൽ അപകടം ഒഴിവായി.
സെക്യൂരിറ്റി ജീവനക്കാരനായ മനോജാണ് അവസരോചിതമായി ഇടപെട്ടത്. സർവീസ് ചെയ്യാൻ നൽകിയ ലോറി തിരികെ കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us