നാടുവിടാൻ കാരണം മനപ്രയാസം, മലപ്പുറത്ത് കാണാതായ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

New Update
chalib.1.2988461

മലപ്പുറത്ത് കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ.

Advertisment

ഇക്കഴിഞ്ഞ ബിധാനാഴ്ച മുതലാണ് തിരൂർ ഡെപ്യൂട്ടി തഹസിൽദാരായ പി ബി ചാലിബിനെ കാണാതായത്. ഇയാൾ ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചിരുന്നു. വീട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ഫോൺ കട്ട് ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.

 

Advertisment