മലപ്പുറം: ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവതിയേയും രണ്ട് മക്കളെയും കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്നും കാണാതായ ഹസ്ന ഷെറിനേയും മകൾ ജിന്ന മറിയം (3) മകൻ ഹൈസും (5) എന്നിവരെയാണ് കണ്ടെത്തിയത്.
കൊല്ലത്തു നിന്നാണ് മൂന്നു പേരേയും കിട്ടിയതെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള മാനസിക പ്രയാസത്തിൽ വീടുവിട്ട് പോയതാണെന്നാണ് സൂചന. പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യയാണ് ഷെറിൻ. സംഭവത്തിൽ കുറ്റിപ്പുറം പൊലീസാണ് അന്വേഷണം നടത്തുന്നത്.