Advertisment

പൊന്നാനി വലിയ ജാറം 281ആം ആണ്ട്നേർച്ച ജനുവരി ആറ് ശനിയാഴ്ച

New Update
1

പൊന്നാനി:   വലിയ ജാറം മഖാമിൽ അന്ത്യവിശ്രമം  കൊള്ളുന്ന ഖുതുബുസ്സമാൻ സയ്യിദ് അബ്ദുൾറഹ്മാൻ അൽഐദറൂസി തങ്ങളുടെ പേരിലുള്ള   281)മത്  ആണ്ട്നേർച്ച ശനിയാഴ്ച (ജനുവരി 6)  അരങ്ങേറും.  പൊന്നാനി  വലിയ ജാറം - പള്ളി സമുച്ചയം സ്ഥിതിചെയ്യുന്ന അങ്കണത്തിൽ തന്നെയാണ് ആണ്ടുനേർച്ച പരിപാടികൾ.  

Advertisment

ശനിയാഴ്ച കാലത്ത് ഒമ്പതിന് നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന മഖാം സിയാറത്തോടെയാണ് ആണ്ട്നേർച്ച  ആരംഭിക്കുക.   തുടർന്ന് ഖുർആൻ മജ്‌ലിസ്, ദുആ  മജ്‌ലിസ്,    മൗലിദ്  മജ്‌ലിസ്  എന്നിവയും അരങ്ങേറും.   സയ്യിദ് ഹബീബ് തുറാബ് അൽസഖാഫിയുടെ നേതൃത്വത്തിലായിരിക്കും മജ്‌ലിസുകൾ. ജാറം അങ്കണത്തിൽ  ഉച്ചയ്ക്  ഒരുക്കുന്ന അന്നദാനത്തിൽ ആയിരങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

5

മാനവ സൗഹൃദ സദസ്സും ആണ്ടുനേർച്ചയുടെ ഭാഗമായി  സംഘടിപ്പിച്ചിട്ടുണ്ട്.   വൈകീട്ട് നാലിനാണ് ഇത്.   പി നന്ദകുമാർ എം എൽ എ  മാനവ സൗഹൃദ സദസ്സ് ഉദ്‌ഘാടനം ചെയ്യും.   അനിൽ കുമാർ എം എൽ എ, പൊന്നാനി നഗരപിതാവ് ശിവദാസ് ആറ്റുപുറം,  വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ, മുൻ രാജ്യസഭാംഗം സി ഹരിദാസ്,  മുൻ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി അഡ്വ. ഖലീമുദ്ധീൻ,  അഷ്‌റഫ് കോക്കൂർ തുടങ്ങിയവർ മാനവ സുഹൃദ സദസ്സിനെ അഭിമുഖീകരിക്കുമെന്ന് വലിയജാറം ആണ്ട് നേർച്ച സംഘാടകർ വാർത്താസമ്മേളനത്തിൽ  വിശദീകരിച്ചു.

പത്രസമ്മേളനത്തിൽ വി സൈദ് മുഹമ്മദ് തങ്ങൾ, വി സയ്യിദ് അമീൻ തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം ഉസ്താദ് കെ എം ഖാസിം കോയ,  പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഇമാം അബ്ദല്ല ബാഖവി ഇയ്യാട്,  എം അബ്ദുൽ ലത്തീഫ്,  പി ശാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.

Advertisment