മലപ്പുറത്ത് സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം; യുവതിയ്ക്കും സഹോദരിയുടെ കുട്ടിയ്ക്കും ദാരുണാന്ത്യം

നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പില്‍ തട്ടി റബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു

New Update
acc

മലപ്പുറം: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് വയസുകാരനും ചെറിയമ്മയ്ക്കും ദാരുണാന്ത്യം. ശ്രീലക്ഷ്മിയും (36) ധ്യാന്‍ദേവുമാണ് മരിച്ചത്. 
സ്‌കൂട്ടറില്‍ ശ്രീലക്ഷ്മിയും ഭര്‍ത്താവും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്.  ശ്രീലക്ഷ്മിയുടെ രണ്ടുമക്കളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

രാവിലെ 10.30ഓടേ മമ്പാട് കാരച്ചാല്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടം. ഇറക്കത്തിലാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പില്‍ തട്ടി റബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. റബര്‍ മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്.

അപകടം നടന്ന സ്ഥലം ആള്‍ താമസം കുറവുള്ള ഒരു പ്രദേശമായിരുന്നു. അതുകൊണ്ട് തന്നെ അപകടം നടന്ന് പതിനഞ്ച് മിനിറ്റം നേരം ഇവര്‍ റോഡില്‍ കിടന്നു. പിന്നീട് റോഡിലൂടെ പോയവരാണ് ഇവര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 

ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ധ്യാന്‍ദേവിന് മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ശ്രീലക്ഷ്മി മരിച്ചത്. പരിക്കേറ്റ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഷിനോജിനെയും രണ്ടുമക്കളെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisment