Advertisment

അമിത ശേഷിയുള്ള മയക്ക് ഗുളിക എഴുതി നൽകിയില്ല; ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണി; യുവാവിനെതിരെ പരാതി

മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു.

New Update
ponnani

മലപ്പുറം: അമിത ശേഷിയുള്ള മയക്ക് ഗുളിക എഴുതി നൽകിയില്ല, ഡോക്ടർക്ക് നേരെ കത്തി വീശി യുവാവിന്റെ ഭീഷണി.

Advertisment

പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചൊവ്വാഴ്‌ചയാണ് സംഭവം .അമിത ശേഷിയുള്ള മയക്ക് ഗുളിക  ആവശ്യപ്പെട്ട്  യുവാവ് ആശുപത്രിയിൽ എത്തി. എന്നാൽ ഡോക്ടർ മരുന്ന് എഴുതി നൽകിയില്ല. ഇതോടെ മടങ്ങി പോയ യുവാവ് പിന്നാലെ വീണ്ടും എത്തി ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മരുന്ന് എഴുതിച്ചു.

 സംഭവത്തിൽ ഡോക്ടർ പൊലീസിൽ പരാതി നൽകി. ആശുപത്രിയിൽ നിന്ന് ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവാവിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisment