മലപ്പുറത്ത് വിദേശമദ്യ ശേഖരവുമായി ഒരാൾ പിടിയിൽ; പ്രതിയിൽ നിന്ന് 27.5 ലിറ്റർ മദ്യം പിടിച്ചെടുത്തു

New Update
malappauram

മലപ്പുറം: ഇന്ത്യൻ നിർമിത വിദേശമദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. ഉള്ളണം കൂട്ടുമൂച്ചി റോഡിനടുത്ത് മുണ്ടിയൻ കാവ് സ്‌കൂൾ റോഡിന് സമീപത്തെ എ.കൃഷ്ണനാ(55)ണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 

Advertisment

വിൽപനക്കായി ശേഖരിച്ചുവച്ച 27.5 ലിറ്റർ മദ്യവുമായാണ് ഇയാളെ പിടികൂടിയത്. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിനേശൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജനരാജ്, ജിഷ്‌നാദ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ ഐശ്വര്യ, എക്‌സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവർ ഓപറേഷന് നേതൃത്വം നൽകി. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.

Advertisment