മലപ്പുറത്തും കണ്ണൂരിലും എക്സൈസ്  റെയ്‌ഡ്;  കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

New Update
ganja

മലപ്പുറം: മലപ്പുറത്തും കണ്ണൂരിലും എക്സൈസിന്റെ വന്‌‍ ലഹരിവേട്ട. കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ‌മഞ്ചേരിയിൽ പാണക്കാട് സ്വദേശിയായ ഫിറോസ് ബാബുവിനെ (46) അറസ്റ്റ് ചെയ്തു. 1.31 കിലോ ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. 

Advertisment

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷിൻറെ നേതൃത്വത്തിൽ  മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 

കണ്ണൂരിൽ 1.135 കിലോ ഗ്രാം കഞ്ചാവുമായി പാപ്പിനിശ്ശേരി തുരുത്തി സ്വദേശിയായ വിഷ്ണുനാഥ് കെ (26) എന്നയാളെ അറസ്റ്റ് ചെയ്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി.പിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

Advertisment