മലപ്പുറത്ത് ഫ്രിജ്ഡ് റിപ്പയറിംഗ് കടയിൽ പൊട്ടിത്തെറി; യുവാവിന് ദാരുണാന്ത്യം

New Update
FRIDGE

മലപ്പുറം: ഊർക്കടവിൽ ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണം

Advertisment

ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തും. ഇതിന് ശേഷമേ പൊട്ടിത്തെറിയുടെ യഥാർഥ കാരണം വ്യക്തമാകൂ. കടയുടെ നടത്തിപ്പുകാരനാണ് റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് റഷീദ് മാത്രമാണ് കടയിലുണ്ടായിരുന്നത്ഗുരുതരമായി പരുക്കേറ്റ റഷീദിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment