New Update
/sathyam/media/media_files/2024/11/09/cfAmMKsrvqyXV9oXReWa.jpg)
മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വാഴക്കാട് സ്വദേശി അഷറഫ് (52), നിയാസ് എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടം.
Advertisment
അഷ്‌റഫും, നിയാസും സഞ്ചരിച്ച ബൈക്കിലും, എതിര്‍ ദിശയില്‍ വന്ന കാറിലും, നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളിലും ഇടിച്ച് സമീപത്തെ താഴ്ചയിലേക്ക് ലോറി വീഴുകയായിരുന്നു.
സ്ഥലത്തും ലോറി ഇടിച്ച വാഹനങ്ങളിലും ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us