കുടുംബ വഴക്ക്: മലപ്പുറത്ത് ഭാര്യാപിതാവിനെ കുത്തിക്കൊന്നു

New Update
crime-2.jpg

മലപ്പുറം: മഞ്ചേരി പുല്ലാരയിൽ ഭാര്യാ പിതാവിനെ കുത്തിക്കൊന്നു. മഞ്ചേരി പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് റിനോഷിനെ (45) മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ വഴക്കിനിടെ അയ്യപ്പനെ റിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നു.

Advertisment

ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട റിനോഷിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

Advertisment