ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; സ്വർണത്തിനു ലാഭം നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

മുക്കു പണ്ടത്തിന്റെ ആഭരണവും മധുര പലഹാരങ്ങളും അടങ്ങിയ ബാഗ് നൽകി യുവതിയെ കബളിപ്പിക്കുകയായിരുന്നു.

New Update
instagram.jpg

നാദാപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മയ്യന്നൂർ പാലോള്ള പറമ്പത്ത് പി.പി.മുഹമ്മദ് നജീറിനെ(29)യാണ് പൊലീസ് പിടികൂടിയത്. അഞ്ചു പവന്റെ സ്വർണാഭരണങ്ങൾ മു​ഹമ്മദ് നജീർ തന്നിൽ നിന്നും വാങ്ങിയെന്നാണ് യുവതിയുടെ മൊഴി.

Advertisment

യുവതിയുടെ സ്വർണത്തിനു ലാഭം നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീടിനു മുൻപിൽ ബൈക്കിൽ താനക്കോട്ടൂരിലെ യുവതിയുടെ വീടിനു മുൻപിൽ എത്തിയാണ് സ്വർണാഭരണങ്ങൾ വാങ്ങിയത്. പകരം മുക്കു പണ്ടത്തിന്റെ ആഭരണവും മധുര പലഹാരങ്ങളും അടങ്ങിയ ബാഗ് നൽകി യുവതിയെ കബളിപ്പിക്കുകയായിരുന്നു.

താനക്കോട്ടൂർ സ്വ​ദേശിനിയുടെ പരാതിയിലാണ് നാദാപുരം ഡിവൈഎസ്പി പി.പ്രമോദും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 15 പവന്റെ ആഭരണം കൈക്കലാക്കിയതിനും പ്രതിക്കെതിരെ കേസുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു. 

Advertisment