കലക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപനം ; പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് മലപ്പുറം കളക്ടർ

New Update
malappuram

മലപ്പുറം: കലക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന്  മലപ്പുറം കലക്ടർ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Advertisment

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത് തിങ്കൾ രാത്രി 8.50 ഓടെയാണ്.

ഇതിനുമുമ്പ് ജില്ല കലക്ടറുടെ പേരിൽ വ്യാജ ഐ.ഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisment