മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്ത് എന്ന യുവാവിനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാൻ പാലക്കാട് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
വിഷ്ണുജിത്ത് കോയമ്പത്തൂരിൽ എത്തിയെന്നാണ് പൊലീസ് നിഗമനം. ഇവിടെ കേന്ദ്രീകരിച്ച് ആണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ നിന്ന് വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് ബസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
അതേസമയം പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നാലാം തീയതി രാത്രി 7.45ന് യുവാവ് കോയമ്പത്തൂർ ബസ് കയറുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലുള്ളത് വിഷ്ണു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.