Advertisment

മലപ്പുറത്ത് വീടിന് തീ പിടിച്ചു, അഞ്ചുപേർക്ക് പൊള്ളലേറ്റു, മൂന്ന് പേരുടെ നില ഗുരുതരം

New Update
fire Untitleddi.jpg

മലപ്പുറം: മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീ പിടിച്ചു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ എന്നയാളുടെ വീടിനാണ് തീ പിടിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഏറാട്ട് വീട്ടില്‍ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന മക്കളായ രണ്ടുപേർ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇതില്‍ മുതിര്‍ന്നവരുടെ പരിക്കാണ് ഗുരുതരം. വീടിനകത്തെ മുറിയിൽ നിന്നും തീ ഉയരുകയായിരുന്നുവെന്ന് ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ പറയുന്നു. അതേസമയം തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Advertisment