മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി, മൂന്ന് കുട്ടികൾക്ക് പരിക്ക്

New Update
school

മലപ്പുറം: പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു.

Advertisment

പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്.

മലപ്പുറം എ.വി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

Advertisment