സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് ഗുരുതര പരിക്ക്; ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന മകന് പരിക്ക്

New Update
vandoor

മലപ്പുറം: വണ്ടൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പത്ത് വയസ്സുകാരനായ മകനും പരുക്കേറ്റിരുന്നു.

Advertisment

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എളക്കൂര്‍ നിരന്നപരമ്പിലായിരുന്നു അപകടം നടന്നത്. നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലും, തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഐഎന്‍ടിയുസി വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ല വെട്രന്‍സ് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്ന ആളായിരുന്നു നൗഷാദ്. സംസ്‌കാരം നാളെ.

Advertisment