പൊന്നാനി: പൊന്നാനിയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ മുൻ കൗൺസിലർക്ക് മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടത്തറ കളരി പറമ്പിൽ ഹൃത്വിക് (23), സുഹൃത്തും കോട്ടത്തറ മംഗലത്ത് വിഷ്ണു (32) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
പുതുവർഷ ആഘോഷ ഭാഗമായി വീടിനുസമീപത്ത് രാത്രിയിൽ ലഹരി ഉപയോഗിച്ച് ബഹളംവെച്ചതിനെ പരിസരവാസികൾ ചോദ്യം ചെയ്തതിനെത്തുടർന്ന് സഹോദരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മുൻ വാർഡ് കൗൺസിലർ കൂടിയായ കളരിപറമ്പിൽ ശ്യാമളയെയും കുടുംബത്തെയും വീട്ടിൽകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപെട്ടിട്ടുണ്ടോ എന്നവിവരം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.