Advertisment

പി.വി. അൻവറിന്റെ അറസ്റ്റിന് അമിതവ്യഗ്രത-കെ സുധാകരൻ, ഭരണകൂടഭീകരതയെന്ന് ചെന്നിത്തല. സി.പി.എം. സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ അന്ന് കേസെടുക്കാൻ പോലീസ് കാണിക്കാത്ത ആത്മാർഥത അൻവറിനെ അറസ്റ്റുചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിനുപിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും സുധാകരൻ .

വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. 

New Update
k sudhakaran and chennithala

മലപ്പുറം: പി വി അൻവറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് രം​ഗത്ത്. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. 

Advertisment

പൊതുപ്രവർത്തകനും എം.എൽ.എ.യുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിന്‌ പോലീസ് അമിതവ്യഗ്രത കാണിച്ചു. പി വി അൻവറിന്‍റെ അറസ്റ്റിന് പിന്നിലെ ഉദ്ദേശ ശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. 

റോഡ് അടച്ച് സ്റ്റേജ് കെട്ടിയ കേസിൽ എം വി ഗോവിന്ദൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ കാണിക്കാത്ത ആത്മാര്‍ഥത അന്‍വറിനെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണമെന്നും കെ.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.  

അന്‍വറിന്‍റെ അറസ്റ്റിനെതിരെ മുന്‍ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും രംഗത്തു വന്നു.  

Advertisment