/sathyam/media/media_files/2025/01/06/3QLBM1u7iSJnz5bfyZTF.jpg)
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ താഴെയിറക്കാന്‍ ഇനി ഒറ്റയാള്‍ പോരാട്ടമല്ല, യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്തു കോംപ്രമൈസിനും തയ്യാറാണെന്ന് പിവി അന്‍വര്‍.
ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍.
ഇതുവരെ നടത്തിയത് ഒറ്റയാൾ പോരാട്ടമാണ്. ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിർക്കും. അതിനു വ്യക്തിപരമായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്.
പിണറായിസത്തെ തകര്‍ക്കുകയെന്നതാണ് അജണ്ട. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.
വന്യജീവി ഭീഷണി അങ്ങേയറ്റമാണ്. 100 ദിവസമായാലും ജയിലിൽ കിടക്കാൻ തയാറായി വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. അവിടെയെല്ലാം അത്താണിയായത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജുഡീഷ്യൽ സംവിധാനമാണ്. അവിടെനിന്ന് നീതി കിട്ടി.’’– അൻവർ പറഞ്ഞു.
എംഎല്‍എ എന്ന നിലയ്ക്ക് കിട്ടേണ്ട ഒരു പരിഗണന പോലും കിട്ടിയിട്ടില്ല. ജയിലില്‍ മോശമായ സ്ഥിതിയായിരുന്നു. ഭക്ഷണം കഴിച്ചില്ല.
വളരെ മോശമായ ഭക്ഷണമായിരുന്നു. വെള്ളം മാത്രമാണ് കുടിച്ചത്. സാധാരണ തടവുകാരില്‍ നിന്ന് വ്യത്യസ്തമായി ഒരു കട്ടില്‍ മാത്രമാണ് ലഭിച്ചത്.
ഒരുതലയണ പോലും തരാന്‍ തയ്യാറായില്ല. ഉച്ചയ്ക്കത്തെ ഭക്ഷണം ഭയം കാരണം കഴിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.
പിണറായി സ്വയം കുഴികുത്തിക്കൊണ്ടിരിക്കുയാണെന്നും അന്‍വര്‍ പറഞ്ഞു. എന്തിനാണ് ന്യൂനപക്ഷങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും സിപിഎമ്മില്‍ നിന്ന് അകന്നു. ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണ പോലും പിണറായിക്ക് അടുത്ത തവണ കിട്ടില്ല.
ആന ചവിട്ടിക്കൊല്ലുമ്പോള്‍ മുഖ്യമന്ത്രിയും വനം മന്ത്രിയും തടിയൂരുകയാണ്.
ഫോറസ്റ്റ് അധികൃതര്‍ക്ക് അമിതാധികാരം കൊടുക്കുന്നതാണ് കേരളത്തിലെ പുതിയവനനിയമമെന്നും അദ്ദേഹം പറഞ്ഞു അവരോട് നന്ദി അറിയിക്കുന്നു.
ഒറ്റയാള്‍ പോരാട്ടം മാറ്റിനിര്‍ത്തി പിണറായിയുടെ ദുര്‍ഭരണത്തിനെതിരെ യുഡിഎഫുമായി കൈകോര്‍ത്തുകൊണ്ട് ഒറ്റക്കെട്ടായി പിന്തുയ്ക്കും.
സിപിഎമ്മുകാര്‍ക്ക് ഇപ്പോള്‍ സമരം അരോചകമായി തോന്നും. അവര്‍ ഭരണത്തിന്റെ ശീതളച്ഛായയില്‍ സമരം തന്നെ മറുന്നുപോകുകയാണെന്നും അന്‍വര്‍ പറഞ്ഞു.