പൊന്നാനി: പൊന്നാനിയിൽ മൂന്നു ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൽ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി താടിക്കൽ റിസ്വാൻ (34), ഫോർട്ട് കൊച്ചി സ്വദേശി കൂരിക്കുഴിയിൽ അധീർ (24) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച പുലർച്ചെ തീരദേശ മേഖലകളിൽ ലഹരിവിൽപനക്കാരെക്കുറിച്ച് പൊലീസ് നിരീക്ഷണം നടത്തിവരുന്നതിനിടെ മുല്ല റോഡിൽ നിന്നാണ് നിർത്തിയിട്ട കാറിൽ രണ്ടുപേരും പരിസരത്ത് ഒരാളും നിൽക്കുന്നത് കണ്ട് പൊലീസ് പരിശോധന നടത്തിയത്.
പൊന്നാനി സ്വദേശിയായ ഒരാൾ ഓടിരക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് പൊലീസ് സംഘം അന്വേഷണമാരംഭിച്ചു. പുതുവർഷത്തിൽ വെളിയങ്കോട്ടുനിന്ന് എം.ഡി.എം.എ ഉൾപ്പെടെ അക്രമക്കേസിലെ പ്രതിയെയും സുഹൃത്തിനെയും പൊന്നാനി പൊലീസ് പിടികൂടിയിരുന്നു.