കുറ്റിപ്പുറം: മലയാളി യുവാവിനെ ഹണിട്രാപ്പിന് ഇരയാക്കി പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് അസം സ്വദേശികള്‍ പിടിയില്‍.
ഖദീജ ഖാത്തൂന്‍ (21), യാസ്മിന്‍ ആലം (19) എന്നീ പ്രതികളെയാണ് കുറ്റിപ്പുറം പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
എടപ്പാളിലെ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവാണ് തട്ടിപ്പിന് ഇരയായത്.
കടയില്‍ ഇടയ്ക്കിടെ ചെന്നിരുന്ന യാസ്മിന്‍ ആലമാണ് യുവാവിനെ ഖദീജയുമായി പരിചയപ്പെടുത്തിയത്. മുമ്പ് മുംബൈയില്‍ ജോലി ചെയ്തിരുന്നതിനാല്‍ യുവാവിന് ഹിന്ദി അറിയാമായിരുന്നു.
അതിനാല്‍ ഹിന്ദിയിലാണ് രണ്ടു പ്രതികളുമായും യുവാവ് സംസാരിച്ചിരുന്നത്. തുടര്‍ന്ന് പലതവണയായി പത്തുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. അവസാനം തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ യുവാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.