മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി

നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേർക്കെതിരെയാണ് പരാതി.

New Update
kerala police1

മലപ്പുറം: അരീക്കോട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. നാട്ടുകാരും ബന്ധുക്കളുമടക്കം എട്ടോളം പേർക്കെതിരെയാണ് പരാതി.

Advertisment

മുഖ്യപ്രതി യുവതിയെ പലർക്കായി കാഴ്ച്ചവെച്ചുവെന്നും പ്രതികൾ പലതവണ കൂട്ട ബലാൽസംഗം ചെയ്തുവെന്നും പരാതിയൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൂടാതെ യുവതിയുടെ 15 പവന്‍ സ്വര്‍ണം കവര്‍ന്നതായും എഫ്‌ഐആറില്‍ പറയുന്നു.

സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. പീഡനം നടന്നത് രണ്ട് വർഷം മുമ്പാണെന്ന് പൊലീസ് പറയുന്നു.  

അയല്‍വാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി യുവതിയെ പലര്‍ക്കും ഇയാള്‍ കാഴ്ചവെച്ചതായും പരാതിയില്‍ പറയുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായി തിരിച്ചറിഞ്ഞാണ് പ്രതികള്‍ ചൂഷണം ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്വര്‍ണ കവര്‍ച്ച, ലൈംഗികാതിക്രമം, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

Advertisment