/sathyam/media/media_files/2025/01/15/axzh8hMs00gkMwPmOj7k.jpg)
മലപ്പുറം: കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. പഴയങ്ങാടി ജുമാമസ്ജിദിൽ ഇന്ന് രാവിലെ എട്ടോടെയാണ് സംസ്കാരം നടന്നത്.
ഭർതൃ വീട്ടുകാർ നിറത്തിന്റെ പേരിൽ അവഹേളിച്ചതിൽ മനം നൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് അബ്ദുൽ വാഹിദിനും കുടുംബത്തിനും എതിരെ ഷഹാനയുടെ ബന്ധുക്കൾ ഇന്ന് പൊലീസിൽ പരാതി നൽകും.
ചൊവ്വ രാവിലെ സ്വന്തംവീട്ടിലെ കിടപ്പുമുറി തുറക്കാത്തതിനെ തുടർന്ന് അച്ഛനും അയൽവാസികളും വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഷഹാനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെൺകുട്ടി മരിച്ചതെന്ന പരാതിയുമായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
2024 മെയ് 27നാണ് കിഴിശേരി മൊറയൂർ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുൽ വാഹിദുമായി വിവാഹംകഴിഞ്ഞത്.
പിന്നീട് വിദേശത്തേക്ക് പോയ ഭർത്താവ് ഫോണിലൂടെ നിറത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഖബറടക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us