/sathyam/media/media_files/2025/01/21/3mIEwiuIHfpXcVfvbuaN.jpg)
മലപ്പുറം: ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചു. ഇന്നുതന്നെ ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് രജിസ്ട്രാർ നിർദേശം നൽകി.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ക്യാംപസ് അടച്ചിടുകയാണെന്നും ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർഥികൾക്ക് അധ്യയനം ഉണ്ടായിരിക്കുകയില്ലെന്നും റജിസ്ട്രാർ ഇൻ – ചാർജ് അറിയിച്ചു.
രണ്ടു ദിവസം മുമ്പ് ഹോസ്റ്റൽ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.
ക്യാമ്പസിലെ രണ്ട് കാന്റീനുകൾ പ്രവർത്തിക്കുന്നത് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയെന്നും കണ്ടെത്തി.
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ട് പ്രകാരവും ഫുഡ് സേഫ്റ്റി ലൈസൻസ് ലഭ്യമാക്കാനുമാണ് ഹോസ്റ്റൽ ഉൾപ്പെടെ ക്യാംപസ് അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സർവകലാശാല സ്ഥിതി ചെയ്യുന്ന വെട്ടം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നിർദേശ പ്രകാരമാണ് നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us