മലപ്പുറത്ത് കാട്ടാന സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിൽ വീണു.കര കയറ്റാൻ ശ്രമം

ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം

New Update
elephant 11

മലപ്പുറം: വെറ്റിലപ്പാറ ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണു. ഓടക്കയം അട്ടറമാക്കൽ സണ്ണിയുടെ 25 അടി താഴ്ചയുള്ള  കിണറ്റിലാണ് കാട്ടാന വീണത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. 

Advertisment

വനംവകുപ്പും പോലീസും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം. ആനയെ കര കയറ്റാനുള്ള ശ്രമം തുടരുകയാണ്.

കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആൾമറയില്ല. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് വിവരം.

Advertisment