/sathyam/media/media_files/2025/01/23/vXVdigdQNwRJXsJicrKj.jpg)
മലപ്പുറം: ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാന അവശനിലയിലായതിനാൽ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു.
അവശനിലയിലുള്ള ആനയെ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി. കാർത്തിക് പറഞ്ഞു.
ആനയെ പുറത്തെത്തിച്ചു ശേഷം സമീപത്തെ കാട്ടിലേയ്ക്ക് വിടാനാണ് നിലവിലെ തീരുമാനം.
നാളെയും നിരീക്ഷണം തുടരും. എന്നാൽ ആനയെ മയക്കുവെടി വച്ച് കിണറ്റിൽ നിന്നും കയറ്റി മറ്റൊരു ഉൾക്കാട്ടിലേക്ക് കൊണ്ടുവിടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രം​ഗത്തെത്തിയിരുന്നു.
ഇതു സംബന്ധിച്ച് നാട്ടുകാരുമായി ചർച്ച തുടരുകയാണെന്ന് ഡിഎഫ്ഒ കൂട്ടിച്ചേർത്തു.
കാട്ടാനയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കുന്നതിനായി എത്തിച്ച മണ്ണു മാന്തി യന്ത്രവും നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.
ചർച്ചയിൽ ധാരണയായതിന് ശേഷം മാത്രം രക്ഷാപ്രവർത്തനം മതിയെന്ന തീരുമാനത്തിലാണ് നാട്ടുകാർ.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us