/sathyam/media/media_files/2025/01/24/3CqgBtXInAbrSepglBrG.jpg)
മലപ്പുറം: കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റി. യന്ത്രത്തിന്റെ സഹായത്തോടെ കിണറ്റില്‍ നിന്നു മണ്ണു മാന്തി പാത നിര്‍മിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ഇരുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിയത്.
വനം വകുപ്പിന്റെ രാത്രി ദൗത്യമാണ് ഫലം കണ്ടത്. ജനവാസ മേഖലയില്‍ നില്‍ക്കുന്ന ആനയെ പടക്കംപൊട്ടിച്ച് കാട്ടിലേക്ക് കയറ്റാനാണ് വനം വകുപ്പിന്റെ ശ്രമം.
ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടു കയറ്റാനായി വനം വകുപ്പിന്റെ 60 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കാളികളായത്.
ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. തുടർന്നാണ് ജെസിബി ഉപയോ​ഗിച്ച് മണ്ണിടിച്ച് കരക്കെത്തിക്കാൻ തീരുമാനിച്ചത്.
കരയിലേക്ക് കയറാൻ നിരവധി തവണ കാട്ടാന ശ്രമിച്ചെങ്കിലും കഴിയാതെ വന്നിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us