Advertisment

മലപ്പുറത്ത് ജീവനൊടുക്കിയ നവവധുവിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന്. പെൺകുട്ടിയുടെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ അയൽവാസിയും സുഹൃത്തുമായ വിദ്യാർഥിയും ആത്മഹത്യക്ക് ശ്രമിച്ചു

ഷൈമയുടെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ അയൽവാസിയും സുഹൃത്തുമായ വിദ്യാർഥിയും ആത്മഹത്യക്ക് ശ്രമിച്ചു.

New Update
shema

മലപ്പുറം: മലപ്പുറം തൃക്കലങ്ങോട്ടൂരിൽ ആത്മഹത്യ ചെയ്ത പതിനെട്ടുകാരിയുടെ പോസ്റ്റുമോർട്ടം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക. 

Advertisment

വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് നടന്നിരുന്നു. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഷൈമയുടെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ അയൽവാസിയും സുഹൃത്തുമായ വിദ്യാർഥിയും ആത്മഹത്യക്ക് ശ്രമിച്ചു. 19കാരനായ സജീർ, കൈ ഞെരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സജീറിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു. 

Advertisment