രാജസ്ഥാനിൽ നിന്നും എത്തിച്ച ഒട്ടകങ്ങളുടെ ഇറച്ചി വിൽപനയ്ക്ക്. വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി

ചീക്കോട് ഒരു കിലോക്ക് ഒട്ടക ഇറച്ചിക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

New Update
camal meat for sale

മലപ്പുറം: ഒട്ടകങ്ങളുടെ ഇറച്ചി വിൽപനയ്ക്കെന്ന് പരസ്യം. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.  

Advertisment

രാജസ്ഥാനില്‍ നിന്ന് മലപ്പുറത്തേക്ക് എത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.


മലപ്പുറത്തെ കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് ഇവരുടെ നീക്കം.


ചീക്കോട് ഒരു കിലോക്ക് ഒട്ടക ഇറച്ചിക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചരിക്കുന്നുണ്ട്.  

Advertisment