എന്നെയും വഞ്ചിച്ച ഒരു കേസാണിത് , മുദ്ര കേസിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരത്തിന് നടപടി: നജീബ് കാന്തപുരം

New Update
najeeb

പെരിന്തൽമണ്ണ: മുദ്ര എന്ന പേരിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം വ്യക്തമാക്കി.

Advertisment

"പാവപ്പെട്ട സ്ത്രീകൾക്ക് സഹായമെന്ന നിലയിലാണ് ഞാൻ മുദ്ര യുമായി ബന്ധപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രിയും മറ്റും ഓഫീസുകൾ ഉദ്ഘാടനം ചെയ്തതും, പ്രമുഖരായ ഭരണപക്ഷ നേതാക്കൾ ഇതിന് പിന്തുണ നൽകിയതും കണ്ട് വിശ്വസിക്കുകയായിരുന്നു. എന്നാൽ അതെല്ലാം ഒരു തട്ടിപ്പിന്റെ ഭാഗമാണെന്ന് പിന്നീട് മാത്രമേ മനസ്സിലാകുവാൻ കഴിഞ്ഞുള്ളു," നജീബ് കാന്തപുരം പറഞ്ഞു.

"എന്നെയും വഞ്ചിച്ച ഒരു കേസാണിത്. എന്നാലും എന്റെ മണ്ഡലത്തിൽ മുദ്ര മുഖേന പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഏറ്റവും ഉയർന്നതരം നടപടികൾ സ്വീകരിക്കുമെന്നും " അദ്ദേഹം കൂട്ടിച്ചേർത്തു.

അതെ സമയം, വിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുവെന്നും, തന്റെ അത്രയും കാലത്തെ പൊതുപ്രവർത്തന പരിചയമുള്ള പെരിന്തൽമണ്ണയിലെ ജനങ്ങൾ ഈ പ്രചാരണങ്ങളെ തള്ളി കളയും എന്നും MLA നജീബ് കാന്തപുരം വ്യക്തമാക്കി.

Advertisment