നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

ആനയെ തളക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ആനയെ തളക്കാൻ കുന്നംകുളത്തു നിന്നും എലിഫെന്റ് സ്കോഡും വനം ആർടിടി വിഭാഗവും സ്ഥലത്തെത്തി.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
nilambur elephant

മലപ്പുറം: നിലമ്പൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ഇടഞ്ഞ ആന വീടിന്റെ മതിലും, വാഹനങ്ങളും തകർത്തു.

Advertisment

തളച്ച ആന വീണ്ടും അക്രമകാരിയായി ജനങ്ങൾക്കിടയിലേക്ക് ഓടി അടുത്തു. ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ബ്രമണി വീട്ടിൽ ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.

ആനയെ ഇതുവരെ തളക്കാനായിട്ടില്ല. പാപ്പാനെ ഉപദ്രവിക്കാൻ ആന ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇയാൾ ഓടി മാറി. നാലു മണിയോടെയാണ് നിലമ്പൂരിനെ ഭീതിയിലാഴ്ത്തികൊണ്ട് ആന ഇടഞ്ഞത്. 

ആനയെ തളക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ആനയെ തളക്കാൻ കുന്നംകുളത്തു നിന്നും എലിഫെന്റ് സ്കോഡും വനം ആർടിടി വിഭാഗവും സ്ഥലത്തെത്തി.

Advertisment