പാതിവില തട്ടിപ്പ്. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മൂന്നാം പ്രതി. കേസെടുത്ത് പൊലീസ്. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി

സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്

New Update
പാതിവില തട്ടിപ്പ്. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മൂന്നാം പ്രതി. കേസെടുത്ത് പൊലീസ്. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി

 മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ റിട്ടയേഡ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരും പ്രതി.  ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Advertisment

സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദകുമാറാണ് ഒന്നാം പ്രതി. അനന്തു കൃഷ്ണൻ രണ്ടാം പ്രതിയാണ്.

വലമ്പൂർ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. നാഷണൽ എൻജിഒ കോൺഫെഡറേഷൻ മലപ്പുറം രക്ഷാധികാരി എന്ന നിലയിലാണ് ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തത്.

സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.സന്നദ്ധസംഘടനയിലൂടെ 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ ഇതുവരെ 147 പരാതികളാണ് പൊലീസിന് ലഭിച്ചത്. മലപ്പുറം ജില്ലയില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം.

Advertisment