പ്രിയങ്ക ​ഗാന്ധി വരുന്ന വിവരം അറിഞ്ഞതുമില്ല ആരും അറിയിച്ചതുമില്ല. മലപ്പുറത്ത് അതൃപ്തി പരസ്യമാക്കി യു.ഡി.എഫ് ജില്ലാ നേതൃത്വം

പരിപാടികൾക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനറും ചെയർമാനും പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്.

New Update
priyanka gandhi oath

മലപ്പുറം: പ്രിയങ്ക ​ഗാന്ധിയുടെ പരിപാടികളെ കുറിച്ച് വിവരം നൽകിയില്ല മലപ്പുറം ജില്ലാ യു.ഡി.എഫ് നേതൃത്വത്തിന് അതൃപ്തി. അതൃപ്തി പരസ്യമാക്കി നേതാക്കൾ തന്നെ രം​ഗത്തെത്തി.

Advertisment

പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിഞ്ഞതുമില്ല ആരും അറിയിച്ചതുമില്ല എന്ന് യു.ഡി.എഫ് മലപ്പുറം ജില്ലാ കൺവീനർ അഷറഫ് കൊക്കൂർ പറഞ്ഞു.

പരിപാടി അറിഞ്ഞിരുന്നില്ലന്ന് ചെയർമാൻ പിടി അജയ്മോഹനും വ്യക്തമാക്കി. ഇരുവരും പ്രിയങ്ക ഗാന്ധിയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.

പരിപാടികൾക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനറും ചെയർമാനും പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക കേരളത്തിലെത്തിയത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്തുതല നേതാക്കൻമാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുത്തു.

Advertisment