ചില എൽഡിഎഫ് സർക്കാരുകളുടെ നയം തന്നെ ഇടിച്ചു പൊളിക്കലാണ്. കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കിൻഫ്രയും ഇൻഫോപാർക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സർക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

New Update
p k kunjalikutty

മലപ്പുറം: കേരളം എല്ലാ നിലകളിലും വളരെ നല്ല നിലകളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പക്ഷെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടണമെന്ന ചർച്ച കുറേക്കാലമായി നിലനിൽക്കുന്നുണ്ട്. താൻ വ്യവസായി മന്ത്രിയായ കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി.
 
എകെ ആൻറണി സർക്കാരിൻറെ കാലത്താണ് കേരളത്തിൻറെ വ്യവസായ ഭൂപടം മാറിയതെന്ന് പികെ  കുഞ്ഞാലിക്കുട്ടി പറഞ്ഞു. എകെ ആൻറണി മന്ത്രിസഭയിൽ താൻ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും പികെ  കുഞ്ഞാലിക്കുട്ടി എടുത്തു പറഞ്ഞു.

Advertisment

കിൻഫ്രയും ഇൻഫോപാർക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സർക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് പ്രതിപക്ഷത്തായപ്പോൾ ആ നിലപാടല്ല സ്വീകരിച്ചത്.  

 ചില എൽഡിഎഫ് സർക്കാരുകളുടെ നയം തന്നെ ഇടിച്ചു പൊളിക്കലാണ്. റിസോർട്ടുകളൊക്കെ ഇടിച്ചു പൊളിച്ചത് നമുക്കെല്ലാം ഓർമ്മയുണ്ടല്ലോ. ഒരുക്കലും വ്യവസായ അനുകൂല നയം സ്വീകരിക്കാൻ വൈകിയതാണ്, ഇടതുപക്ഷം കാലാകാലങ്ങളിൽ മാറ്റത്തിന് അനുകൂലമാകാതിരുന്നതാണ് വലിയ പ്രശ്‌നമായിരുന്നത്.

 കൊച്ചിയിൽ നടക്കാൻ പോകുന്ന വ്യവസായ ഈവന്റിൽ പ്രതിപക്ഷത്തെ നേതാക്കൾ പങ്കെടുക്കും. മുമ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജിം അടക്കമുള്ള ഈവന്റുകളിൽ ഇടതു നേതാക്കൾ പങ്കെടുത്തിട്ടുണ്ടോയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Advertisment