ചാരിറ്റിയുടെ മറവിൽ പീഡനശ്രമം;  ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കടന്നുപിടിച്ചു; മലപ്പുറം സ്വദേശിയ്ക്കെതിരെ കേസെടുത്ത് പൊലീസ്

New Update
POLICE ARREST

കോഴിക്കോട്: ചാരിറ്റിയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പരാതി. 

Advertisment

ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശരീരത്തിൽ കടന്ന് പിടിച്ചു. പ്രതിയുടെ അശ്ലീല ശബ്ദ സന്ദേശവും പുറത്ത് വന്നു. ബിഎൻഎസ് 75,78 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

നടക്കാവ് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് ബിൽ അടയ്ക്കാൻ കഴിയാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ് പെൺകുട്ടിയുടെ പിതാവ്.

Advertisment