മലപ്പുറം ചുങ്കത്തറയില്‍ നിന്ന് കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

മരുന്ന് വാങ്ങാനായി ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
Thankamma, a native of Pallikkuthu in Chungathara, Malappuram

മലപ്പുറം:  കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചുങ്കത്തറയില്‍ പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്.  

Advertisment

മരുന്ന് വാങ്ങാനായി ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു.


തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു. 


ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. 

പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം.

Advertisment