/sathyam/media/media_files/2025/02/18/YoYgYPeL3pgsfDABoVAu.jpg)
മലപ്പുറം: മോഷ്ടിച്ച സ്‌കൂട്ടർ രണ്ട് മാസത്തിന് ശേഷം അതേ സ്ഥലത്ത് കൊണ്ടുവന്ന് വച്ചു. സ്കൂട്ടർ എടുത്തതിനുള്ള പരിഹാരമായി ഫുൾ ടാങ്ക് പെട്രോളും അടിച്ചാണ് മോഷ്ടാവ് ബൈക്ക് ഉടമയ്ക്ക് തിരികെ നൽകിയത്. മലപ്പുറം വടക്കേമണ്ണയിലാണ് സംഭവം.
വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരനായ കെ.പി.ഷാഫിയുടെ സ്‌കൂട്ടറാണ് കഴിഞ്ഞ ഡിസംബർ മോഷണം പോയത്.
ഡിസംബർ അവസാന ആഴ്ചയിൽ ജോലിക്കു വന്ന ഷാഫി സ്‌കൂട്ടർ വടക്കേമണ്ണയിലെ സ്ഥാപനത്തിന്റെ മുൻപിൽ നിർത്തിയിട്ടതായിരുന്നു.
ഇവിടെ നിന്നാണ് മോഷണം പോയത്. സ്ഥാപന ഉടമ മലപ്പുറം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സ്‌കൂട്ടർ കണ്ടെത്താനായിരുന്നില്ല. കാണാതാകുമ്പോൾ സ്‌കൂട്ടറിൽ പെട്രോൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.
ഇന്നലെ രാവിലെയാണ് കാണാതായ സ്‌കൂട്ടർ കടയുടെ മുൻവശത്ത് നിർത്തിയിട്ടതായി കണ്ടത്. സിസിടിവി പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നു വന്ന യുവാവ് സ്‌കൂട്ടർ കടയുടെ മുൻവശത്തുവച്ചു മടങ്ങിപ്പോകുന്നതായി കണ്ടെത്തി.
കോട്ടയ്ക്കൽ ഭാഗത്തേക്കാണു യുവാവ് തിരിച്ചുപോയത്. ഫുൾ ടാങ്ക് പെട്രോളിന് പകരമായി നിയമ ലംഘനങ്ങൾ വല്ലതും നടത്തിയിട്ടുണ്ടോ എന്ന് പേടിയുണ്ടെന്ന് റാഫി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us