ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/2025/02/18/4CxDrlZr10TiJIbo9fZI.jpg)
മലപ്പുറം: സെവൻസ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനു മുൻപ് നടന്ന കരിമരുന്ന് പ്രയോ​ഗത്തിനിടെ അപകടം. അരീക്കോടിനടുത്ത് തെരട്ടമ്മലിൽ നടന്ന സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം നടന്നത്.
Advertisment
മൈതാനത്തിന് സമീപം കളികണാനെത്തിയ കാണികൾക്ക് നേരെയാണ് പടക്കങ്ങൾ പൊട്ടിത്തെറിച്ചത്. അപകടത്തിൽ 22 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലുള്ള ഫൈനൽ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോ​ഗം നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us