ഫുട്ബോള്‍ ഗ്രൗണ്ടില്‍ കരിമരുന്ന് പ്രയോഗം അനുമതിയില്ലാതെ നടത്തി. സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

അപകടം നടന്ന ഫുട്ബോൾ ഗ്രൗണ്ടിൽ പൊലീസ് ബുധനാഴ്ച വിശദമായ പരിശോധന നടത്തും

New Update
malappuram11

മലപ്പുറം: മലപ്പുറം അരീക്കോട് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കരിമരുന്ന് പ്രയോഗം അനുമതിയില്ലാതെയാണ് നടത്തിയതെന്ന് പൊലീസ്. സെവൻസ് ഫുട്ബോൾ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.

Advertisment

അപകടം നടന്ന ഫുട്ബോൾ ഗ്രൗണ്ടിൽ പൊലീസ് ബുധനാഴ്ച വിശദമായ പരിശോധന നടത്തും. ചൊവ്വാഴ്ച രാത്രി എട്ടരയോടെയുണ്ടായ അപകടത്തിൽ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

 ആരുടെയും നില ഗുരുതരമല്ല. സെവൻസ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെയാണ് പടക്കങ്ങൾ കാണികൾക്കിടയിലേക്ക് തെറിച്ച് പൊട്ടിയത്

Advertisment