മലപ്പുറത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു

മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്.

New Update
police jeep2

മലപ്പുറം: മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു.

Advertisment

മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. 


സ്കൂട്ടറിൽ എത്തിയയാൾ ഇവരെ ആക്രമിക്കുകയായിരുന്നു. 


പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. 

രണ്ട് പേരുടെയും വലതുകൈയ്യിനാണ് വെട്ടേറ്റത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. 

Advertisment