മലപ്പുറത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹം വാ​​ഗ്ദാനം നല്കി പീഡിപ്പിച്ചു, വ്ളോഗർ അറസ്റ്റിൽ

New Update
malappuram

മലപ്പുറം : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ  വിവാഹ വാഗ്ദാനം നൽകി വിവിധ ഹോട്ടലുകളിലും, ലോ‍ഡ്ജുകളിലും എത്തിച്ച് പീഡിപ്പിച്ചു. വ്ളോഗർ അറസ്റ്റിൽ. 

Advertisment

വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും യുവതിയുടെ പരാതി.

യുവതിയുടെ പരാതിയിൽ കേസെടുത്ത മലപ്പുറം പൊലീസ് നടത്തിയ അന്വഷണത്തിലാണ് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വിദേശത്തേക്ക് പോയ പ്രതിയെ ബാംഗ്ലൂർ എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Advertisment