സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. സോഷ്യൽ മീഡിയ താരം ജുനൈദ് അറസ്റ്റിൽ

നഗ്‌നച്ചിത്രങ്ങൾ പകർത്തുകയും ഇവ സമൂഹമാധ്യമം വഴി പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

New Update
junaidh

മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്‌ളോഗർ അറസ്റ്റിൽ.

Advertisment

വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പോലീസ് ബംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.


പ്രതി യുവതിയുമായി സമൂഹമാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാവുകയായിരുന്നു. 


തുടർന്ന് വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തോളം വിവിധ ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡിപ്പിച്ചു. 

നഗ്‌നച്ചിത്രങ്ങൾ പകർത്തുകയും ഇവ സമൂഹമാധ്യമം വഴി പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.


അന്വേഷണ സമയത്ത് നാട്ടിൽ നിന്ന് വിദേശത്തേക്ക് കടന്നു കളയാനുള്ള ശ്രമവും ഇയാൾ നടത്തിയിരുന്നു. 


മലപ്പുറം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി. വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബെംഗളൂരു വിമാനത്താവളത്തിന് പരിസരത്ത് വച്ചാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Advertisment