കുറ്റൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മർദ്ദനം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു

റീലുകളിൽ കാണുന്നതിനേക്കാൾ വലിയ പരിക്ക് ചില വിദ്യാർത്ഥികൾക്കുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. 

New Update
achool students issue

മലപ്പുറം: കുറ്റൂരിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. 

Advertisment

കുറ്റൂർ കെ.എം.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ നിരവധി ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്.


ഫെബ്രുവരി 24നാണ് മർദനം നടന്നത്. ഇതിന് ശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾ തന്നെ റീലുകളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. 


മർദ്ദിച്ചത് പോരെന്നും കുറച്ചുകൂടി തല്ലേണ്ടിയിരുന്നു എന്നുള്ള തരത്തിൽ ചില വിദ്യാർത്ഥികളും ഇതിന് ചുവടെയും കമന്റ് ചെയ്തിട്ടുണ്ട്. 

റീലുകളിൽ കാണുന്നതിനേക്കാൾ വലിയ പരിക്ക് ചില വിദ്യാർത്ഥികൾക്കുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. 


ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് വേങ്ങര പൊലീസിൽ പരാതി നൽകി ഈ പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. 


സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് തേടിയിരിക്കുകയാണ് പൊലീസ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് പറയുന്നു.

പരാതിയുമായി മുന്നോട്ട് പോകാനാണ് മർദനമേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ തീരുമാനം.

Advertisment