/sathyam/media/media_files/2025/03/05/OmwphLSMky7pf1Wymmsy.jpg)
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ 80 വയസുള്ള വയോധികക്ക് മദ്യപന്റെ ക്രൂര മർദനം. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചർക്ക് ആണ് മർദ്ദനമേറ്റത്.
അയൽവാസിയായ ഷാജിയാണ് മർദ്ദിച്ചതെന്ന് നിലമ്പൂർ നഗരസഭ അധികൃതർ അറിയിച്ചു.
നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗൺസിലറും സംഭവ സ്ഥലത്ത് എത്തി ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നിലമ്പൂർ പൊലീസിലും പരാതിയും നൽകി. മർദ്ദനത്തിന്റെ അയൽവാസികൾ പകർത്തിയ ദൃശ്യം പുറത്ത് വന്നു.
നേരത്തെ ഡാൻസ് ടീച്ചറായിരുന്നു ഇന്ദ്രാണി ടീച്ചർ. ഏക മകൻ ജോലിക്ക് പോകുമ്പോൾ ഷാജിയെ നോൽക്കാൻ ഏൽപ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇന്ദ്രാണി ടീച്ചറെ ഷാജി അകാരണമായി ആക്രമിക്കുകയായിരുന്നു.
മർദ്ദനത്തിൽ ഇന്ദ്രാണി ടീച്ചറുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വയോധികയെ രക്ഷപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us