മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. മുംബൈ - ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്ന് റെയിൽവേ പൊലീസാണ് വിദ്യാർഥികളെ കണ്ടെത്തിയത്. ലോണേവാലയിൽ നിന്നാണ് കുട്ടികളെ ലഭിച്ചത്.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് നിർണായകമായത്. ആർപിഎഫ് സംഘം കുട്ടികളെ പുണെയിൽ എത്തിച്ച് താനൂർ പൊലീസിന് കൈമാറും.
താനൂർ എസ്ഐയും രണ്ട് പൊലീസുകാരും രാവിലെയോടെ മുംബൈയിൽ എത്തും. ബുധനാഴ്ച ഉച്ചയോടെയാണ് മലപ്പുറം താനൂർ ദേവദാർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ അശ്വതി,ഫാത്തിമ ഷഹദ എന്നിവരെ കാണാതാകുന്നത്.