New Update
/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
മലപ്പുറം: കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട. മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ വീട്ടിൽ നിന്നാണ് ഒന്നരക്കിലോ എംഡിഎംഎ പിടികൂടിയത്.
Advertisment
കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
കൊച്ചിയിൽ ചെറുകിട ലഹരി വിൽപ്പന നടത്തുന്നവർക്ക് ആഷിഖാണ് ഇത് എത്തിച്ചു നൽകുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതെ തുടർന്നാണ് ഇയാളുടെ കരിപ്പൂരുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്.
പിടികൂടിയ എംഡിഎംഎക്ക് 50 ലക്ഷത്തോളം വിലവരും. ഡാൻസാഫും കരിപ്പൂർ പൊലീസും ചേർന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെയാണ് പരിശോധന നടത്തിയത്.