സോഷ്യൽ മീഡിയ താരം ജുനൈദിന്റെത് അപകട മരണം തന്നെ. മരണത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ്

അപകടം നടക്കുമ്പോൾ ജുനൈദ് മദ്യപിച്ചിരുന്നതായി  ഡോക്ടര്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജുനൈദിന്‍റെ  രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
vloger junaid

മലപ്പുറം: സോഷ്യൽ മീഡിയ താരം ജുനൈദിന്റെ മരണം അപകട മരണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisment

അപകടം നടക്കുമ്പോൾ ജുനൈദ് മദ്യപിച്ചിരുന്നതായി  ഡോക്ടര്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജുനൈദിന്‍റെ  രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.


ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതു കണ്ട ഒരാൾ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിരുന്നു. 


മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടാണ് മരണത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ് കണ്ടെത്തിയത്. 


ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം നടത്തിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. 


കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചയാളുടെ മൊഴിയടക്കം പൊലീസ് ശേഖരിച്ചു. അതേസമയം, മരണത്തിൽ ജുനൈദിന്‍റെ കുടുംബം പരാതി നൽകിയിട്ടില്ല.

Advertisment